ക്രിസ്മസിന് ഞാൻ സംസാരിക്കുന്നത് ഒരു യഹൂദനെ പോലെയോ ഒരു ക്രിസ്ത്യാനിയെ പോലെയല്ല ഒരു മനുഷ്യനെ പോലെ ആകണം എന്നാണ് എന്റെ ഒരു ചിന്ത
ലോകത്തിന്റെ നിറുകയിൽ സൂര്യനെപ്പോലെ ഒരു മനുഷ്യൻ വന്നു അവൻ ഈ ലോകത്തെ ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് കൊണ്ടുവരുവാൻ ശ്രമിച്ചു. ശ്രമം പരാജയം ആയിരുന്നില്ല എന്നാൽ വിജയം ആയിരുന്നില്ല, ലോകം മുഴുവൻ അവൻ വെളിച്ചമായി പരന്നെങ്കിലും ആ വെളിച്ചത്തിലേക്ക് കടന്നുവരുവാൻ ഇരുട്ടിൽ ആയിരുന്നവർ തയ്യാറായിരുന്നില്ല, അവർ ഇരുട്ടിന്റെ സുഖം… തണുപ്പിന്റെ സുഖത്തില് ഇരുട്ടിന്റെ കമ്പിളി പുതപ്പിൽ മൂടിപ്പുതച്ച് ഉറങ്ങുകയായിരുന്നു. സൂര്യതേജസിലേക്ക് കടന്നുവരണമെങ്കിൽ അവർക്ക് കണ്ണുകൾ തുറക്കണം ഉറക്കത്തിൽ നിന്ന് ഉണരണം അവരുടെ ഇരുട്ടിന്റെ പുതപ്പിനെ മാറ്റണം. സൂര്യന്റെ താപമേറ്റ് ശരീരത്തിൽ ചൂട് ഉണ്ടാകുമ്പോൾ ശരീരത്തിന്റെ ബുദ്ധിമുട്ടുകളെ വകവയ്ക്കാതെ സൂര്യനിലേക്ക് കടന്നു വരുവാൻ ആയിട്ട് ശ്രമിക്കണം. ആ സൂര്യന്റെ മറവിൽ നിന്ന് ജോലി ചെയ്യണം ആ സൂര്യന്റെ മറവിൽ നിന്ന് പ്രാർത്ഥിക്കണം ആ സൂര്യനോട് ചേർന്ന് നിന്ന് അതിന്റെ ഊർജ്ജം പറ്റി ജീവിക്കുമ്പോൾ ആ ശരീരം ഇല്ലാതായി വരുകയും ആത്മാവ് സൂര്യനോട് ചേരുകയും ചെയ്യും.